Latest News

ജലജീവൻ മിഷൻ ഡിസംബർ വരെ നീട്ടാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

 ജലജീവൻ മിഷൻ ഡിസംബർ വരെ നീട്ടാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി: ജലജീവൻ മിഷൻ പദ്ധതി 2028 ഡിസംബർ വരെ നീട്ടാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 8.69 ലക്ഷം കോടിയുടെ പദ്ധതി വിഹിതത്തിനും അംഗീകാരം നൽകിയിട്ടുണ്ട്. ഇതിൽ കേന്ദ്ര വിഹിതം 3.59 ലക്ഷം കോടിയായി ഉയർത്തിയിട്ടുണ്ട്. 2019-20ലെ വിഹിതത്തിൽ നിന്ന് 1.51 ലക്ഷം കോടിയുടെ വർധനയാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്.

‘സുജലം ഭാരത്’ എന്ന പേരിൽ ഒരു ദേശീയ ഡിജിറ്റൽ ഫ്രെയിം വർക്ക് രൂപീകരിക്കുമെന്നും കുടിവെള്ള വിതരണ സംവിധാനത്തെ ഡിജിറ്റൽ മാപ്പിങ് ചെയ്ത് ഓരോ ഗ്രാമത്തിനും പ്രത്യേകം ഐഡി കാർഡ് നൽകുമെന്നും മന്ത്രാലയം അറിയിച്ചു.പദ്ധതിയുടെ സുതാര്യത ഉറപ്പ് വരുത്തുന്നതിന് ‘ജൽ അർപ്പണ്‍’ വഴി ഗ്രാമ പഞ്ചായത്തിനെയും വി.ഡബ്ല്യു.എസ്.സി.എസിനെയും ഉൾപ്പെടുത്തിയാകും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. 2019ൽ ഗ്രാമീണ മേഖലയിൽ 3.23 കോടി പൈപ്പ് ലൈൻ കണക്ഷനാണ് ഉണ്ടായിരുന്നതെന്നും ഇന്ന് ജലജീവൻ മിഷൻ വഴി അത് 12.56 കോടി ആയെന്നും മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes