Latest News

ബെംഗളൂരു നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ നയം പ്രഖ്യാപിച്ച് ഡി.കെ. ശിവകുമാർ

 ബെംഗളൂരു നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ നയം പ്രഖ്യാപിച്ച് ഡി.കെ. ശിവകുമാർ

കർണാടക: ബെംഗളൂരു നഗരത്തിൽ നടപ്പാതകൾ വീണ്ടെടുക്കുന്നതിനും ഗതാഗതം മെച്ചപ്പെടുത്തുന്നതിനുമായി സമഗ്ര നയം പ്രഖ്യാപിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നഗരത്തിലെ നടപ്പാതകൾ തെരുവ് കച്ചവടക്കാർ വ്യാപകമായി കൈയേറിയതോടെ കാൽനടയാത്രയും ഗതാഗതവും ദുസ്സഹമായ സാഹചര്യത്തിലാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത സംയുക്ത യോഗത്തിലാണ് നയം പ്രഖ്യാപിച്ചത്.

പുതിയ നയപ്രകാരം തെരുവ് കച്ചവടക്കാരെ നിശ്ചിത തെരുവുകളിലേക്ക് മാത്രം പരിമിതപ്പെടുത്തും. പ്രധാന പാതകളിലും ഉപപ്രധാന പാതകളിലും തെരുവോര കച്ചവടം പൂർണമായും ഒഴിവാക്കും. അതേസമയം, തെരുവ് കച്ചവടക്കാരെ നടപ്പാതകളിൽ നിന്ന് മാറ്റുന്നതിനൊപ്പം കച്ചവടം ക്രമീകരിച്ച് മുന്നോട്ട് കൊണ്ടുപോകാൻ ഘടനാപരമായ സംവിധാനം കൊണ്ടുവരുമെന്നും ശിവകുമാർ വ്യക്തമാക്കി.

ഇതിനായി ഏകദേശം 60,000 കച്ചവടക്കാരെ ഇതിനകം രജിസ്റ്റർ ചെയ്തതായും അദ്ദേഹം പറഞ്ഞു. തെരുവ് കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡുകളും ഉന്തുവണ്ടികളും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes