Latest News

ഇറാൻ ദേശീയ സുരക്ഷാ സമിതിക്ക് പുതിയ സെക്രട്ടറി

 ഇറാൻ ദേശീയ സുരക്ഷാ സമിതിക്ക് പുതിയ സെക്രട്ടറി

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതിയുടെ സെക്രട്ടറിയായി മുഹമ്മദ് ബാഗർ സോൽഖാദറെ നിയമിച്ചു. ഇസ്രയേൽ ആക്രമണത്തിൽ അലി ലാറിജാനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ നിയമനം. ഇറാനിയൻ സർക്കാർ ടെലിവിഷനാണ് ഇക്കാര്യം അറിയിച്ചത്.

ഐആർജിസിയുടെ മുൻ കമാൻഡറായിരുന്ന മുഹമ്മദ് ബാഗർ സോൽഖാദർ നിലവിൽ കാര്യനിർവാഹക കൗൺസിൽ സെക്രട്ടറിയായാണ് പ്രവർത്തിച്ചിരുന്നത്. രാജ്യത്തിന്റെ പ്രതിരോധം, ആണവ-വിദേശ നയരൂപീകരണം തുടങ്ങിയ പ്രധാന ചുമതലകൾ അദ്ദേഹത്തിനായിരിക്കും ആദ്യഘട്ടത്തിൽ.

കഴിഞ്ഞ ചൊവ്വാഴ്ച ടെഹ്‌റാനിൽ നടന്ന വ്യോമാക്രമണത്തിലാണ് അലി ലാറിജാനി കൊല്ലപ്പെട്ടത്. സംഘർഷത്തിന്റെ തുടക്കത്തിൽ ഇറാനിലെ നിരവധി പ്രമുഖർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes