Latest News

നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

 നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

കൊല്ലം: നടനും സംവിധായകനുമായ രാജേന്ദ്രൻ അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. 71 വയസായിരുന്നു. ഏറെക്കാലമായി അസുഖബാധിതനായിരുന്നു.

സംസ്കാരം നാളെ തൃശൂരിൽ നടക്കും. കൊല്ലത്തിൽ പൊതുദർശനത്തിന് വെച്ച ശേഷം ഭൗതികദേഹം ജന്മനാടായ തൃശൂർ തൃത്തല്ലൂരിലേക്ക് കൊണ്ടുപോകും.

നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് അഭിനയത്തിൽ ബിരുദം നേടിയ രാജേന്ദ്രൻ നിരവധി സിനിമകളിലും നാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. കളിയാട്ടം, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടൻ, നരസിംഹം, മീശമാധവൻ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം കഥാപാത്ര വേഷങ്ങളിലും വില്ലൻ വേഷങ്ങളിലും ശ്രദ്ധ നേടി. നാടകവും സിനിമയും കൂടാതെ ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം സജീവമായിരുന്നു.

പ്രശസ്ത നാടക അഭിനേതാക്കളായ ഒ. മാധവന്റെയും വിജയകുമാരിയുടെയും മകളായ സന്ധ്യയാണ് രാജേന്ദ്രന്റെ ഭാര്യ. മകൻ ദിവ്യദർശൻ സിനിമാരംഗത്തുണ്ട്. നടനും എംഎൽഎയുമായ എം. മുകേഷിന്റെ സഹോദരി ഭർത്താവാണ് രാജേന്ദ്രൻ.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes