Latest News

സംസ്ഥാനത്ത് വേനൽമഴ കനക്കുന്നു! ഇടിമിന്നലിനും കാറ്റിനും സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

 സംസ്ഥാനത്ത് വേനൽമഴ കനക്കുന്നു! ഇടിമിന്നലിനും കാറ്റിനും സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ സാഹചര്യം കണക്കിലെടുത്ത് കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ മഴ ലഭിച്ച പ്രദേശങ്ങളിലും ഇന്ന് മഴ തുടരുമെന്ന് പ്രവചനം. തിരുവനന്തപുരം, എറണാകുളം അടക്കമുള്ള ജില്ലകളിലും ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.

കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ ദിവസവും ഇന്നും ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കനത്ത ജാഗ്രത പാലിക്കണം. കണ്ണൂരിലും ശക്തമായ മഴയ്ക്കൊപ്പം മണിക്കൂറിൽ അഞ്ച് മില്ലിമീറ്ററിന് മുകളിലുള്ള മഴ ലഭിക്കാനാണ് സാധ്യത. കൂടാതെ ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകാമെന്നതിനാൽ മുൻകരുതൽ സ്വീകരിക്കണം.

മഴ മുന്നറിയിപ്പുണ്ടെങ്കിലും കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല. അതേസമയം, തമിഴ്നാട്-കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.

അടുത്ത മൂന്ന് മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ നേരിയ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes