Latest News

വയനാട് തുരങ്ക പാത നിർമാണം; പാരിസ്ഥിതിക അനുമതി തടയണമെന്ന അപ്പീൽ തള്ളി സുപ്രീംകോടതി

 വയനാട് തുരങ്ക പാത നിർമാണം; പാരിസ്ഥിതിക അനുമതി തടയണമെന്ന അപ്പീൽ തള്ളി സുപ്രീംകോടതി

ഡൽഹി: വയനാട് തുരങ്കപാത നിർമാണത്തിനുള്ള പാരിസ്ഥിതിക അനുമതി തടയണമെന്നാവശ്യപ്പെട്ട് പാരിസ്ഥിതിക സംരക്ഷണ സമിതി നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. തുരങ്കപാത നിർമ്മാണത്തിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതിനെതിരെയാണ് അപ്പീൽ സമർപ്പിച്ചത്.ഹൈക്കോടതി വിധിയിൽ സുപ്രീംകോടതി ഇടപെട്ടില്ല. എല്ലാ കാര്യങ്ങളും പരിശോധിച്ചാണ് പദ്ധതിക്ക് അനുമതി നൽകിയതെന്നും ദേശീയ പ്രാധാന്യമുള്ള പദ്ധതിയാണ് തുരങ്കപാതയെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. തുരങ്കപാത പലയിടത്തും നിർമ്മിക്കുന്നുണ്ടെന്നും ഇടപെടുന്നത് പദ്ധതി വൈകിപ്പിക്കാന്‍ മാത്രമേ കാരണമാകൂവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes