Latest News

ചാലക്കുടി പാലം ആറുദിവസം അടയ്ക്കും; ഗതാഗത ക്രമീകരണവുമായി പൊലീസ്

 ചാലക്കുടി പാലം ആറുദിവസം അടയ്ക്കും; ഗതാഗത ക്രമീകരണവുമായി പൊലീസ്

തൃശൂർ: ദേശീയപാത 544ന് കുറുകെയുള്ള ചാലക്കുടി പഴയ പാലം നാളെ മുതൽ ആറുദിവസത്തേക്ക് അടയ്ക്കും. മുരിങ്ങൂർ–കൊരട്ടി–ചിറങ്ങര അടിപ്പാതയുടെ അറ്റകുറ്റപ്പണികളും ഭാരപരിശോധനയും നടത്തുന്നതിനായാണ് നടപടി. ഇതിനെ തുടർന്ന് ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഗതാഗത തിരക്ക് നിയന്ത്രിക്കാൻ തൃശൂർ റൂറൽ പൊലീസ് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. 24 മണിക്കൂറും ചാലക്കുടി ഡിവൈഎസ്പി ഓഫീസിൽ കൺട്രോൾ റൂം പ്രവർത്തിക്കുകയും ഹൈവേ പൊലീസിന്റെ പ്രത്യേക നിരീക്ഷണവും ഉണ്ടായിരിക്കും.

പാലം അടയ്ക്കുന്നതിനെ കുറിച്ച് നേരത്തെ ആലോചന ഉണ്ടായിരുന്നെങ്കിലും ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ തിരുനാൾ നടക്കുന്നതിനാൽ നടപടി മാറ്റിവെച്ചിരുന്നു. 1966 ഡിസംബർ 16നാണ് ചാലക്കുടിപ്പുഴയ്ക്ക് കുറുകെയുള്ള ഈ പാലത്തിന്റെ നിർമാണം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes