Latest News

കേരളത്തിൽ വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോർഡ്; മുന്നറിയിപ്പുമായി കെഎസ്ഇബി

 കേരളത്തിൽ വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോർഡ്; മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോർഡ് തകർത്ത് ഉയർന്നു. കഴിഞ്ഞ ദിവസം മാത്രം 116.11 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളം ഉപയോഗിച്ചത്. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയും ഉയർന്ന നിലയിൽ എത്തി; 6013 മെഗാവാട്ടായിരുന്നു രേഖപ്പെടുത്തിയത്.

2024 മെയ് മാസത്തിൽ രേഖപ്പെടുത്തിയ 115.94 ദശലക്ഷം യൂണിറ്റെന്ന പഴയ റെക്കോർഡാണ് ഇതോടെ മറികടന്നത്. ഏപ്രിൽ 15ന് 112.52 ദശലക്ഷം യൂണിറ്റായിരുന്നു ഉപഭോഗം.

വൈദ്യുതി ആവശ്യകത 6000 മെഗാവാട്ട് കടന്നാൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരാമെന്ന് കെഎസ്ഇബി വ്യക്തമാക്കി. നിലവിൽ ഔദ്യോഗിക നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ലെങ്കിലും വൈകുന്നേരം ആറു മുതൽ പത്ത് വരെ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം ഉണ്ടാകില്ലെന്നും പവർകട്ട് വരില്ലെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉറപ്പ് നൽകി. ആവശ്യമായാൽ പുറത്തുനിന്ന് കൂടുതൽ വൈദ്യുതി വാങ്ങുമെന്നും, എന്നാൽ വൈദ്യുതി ബില്ലിൽ വർധന ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes