Latest News

തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണം; ബംഗാളില്‍ നാളെ 15 ബൂത്തുകളില്‍ റീപോളിങ്

 തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണം; ബംഗാളില്‍ നാളെ 15 ബൂത്തുകളില്‍ റീപോളിങ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 15 ബൂത്തുകളില്‍ റീപോളിങ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബംഗാളിലെ ഡയമണ്ട് ഹാര്‍ബര്‍, മഗ്രാഹത് പശ്ചിം എന്നീ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് നാളെ റീ പോളിങ്. മഗ്രഹത് പശ്ചിമിലെ 11 പോളിങ് സ്‌റ്റേഷനിലും ഡയമണ്ട് ഹാര്‍ബറിലെ നാല് പോളിങ് സ്‌റ്റേഷനുകളിലുമാണ് നാളെ റീപോളിങ് നടക്കുക.

രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയായിരിക്കും പോളിങ് സമയം. ബൂത്തുകളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.77 മണ്ഡലങ്ങളില്‍ റീപോളിങ് വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ 15 ബൂത്തുകളിലാണ് റീപോളിങ്ങിന് അനുമതി നല്‍കിയിരിക്കുന്നത്. ഡയമണ്ട് ഹാര്‍ബര്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയുടെ മണ്ഡലമാണ്.

ഈ മണ്ഡലത്തില്‍ പലയിടങ്ങളിലും ക്രമക്കേട് നടന്നുവെന്നായിരുന്നു ബിജെപി സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിന് മുകളിലും സിപിഐഎം സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിന് മുകളിലുമായി ടേപ്പ് ഒട്ടിച്ചുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ വോട്ട് രേഖപ്പെടുത്തുമ്പോള്‍ ബിജെപിക്ക് വോട്ട് വീണില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് റീപോളിങ്ങിന് വഴിയൊരുങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes