Latest News

വിജയുടെ വീട്ടിൽ വിജയാഹ്ളാദം; മധുര പലഹാരങ്ങൾ വിതരണം ചെയ്ത് ടിവികെ

 വിജയുടെ   വീട്ടിൽ വിജയാഹ്ളാദം; മധുര പലഹാരങ്ങൾ വിതരണം ചെയ്ത് ടിവികെ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയ കുതിപ്പാണ് വിജയ് നടത്തുന്നത്. ടിവികെയുടെ തേരോട്ടത്തിൽ വിജയ്‌യുടെ വീടിന് മുന്നില്‍ ആഘോഷം തുടങ്ങി. ബന്ധുക്കളും ടിവികെ പ്രവർത്തകരുമാണ് ആഘോഷം നടത്തിയത്.

വിജയ്‌യുടെ ബന്ധുവായ പല്ലവി വിനോദ് കുമാര്‍ പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വിജയ്‌യുടെഅച്ഛന്‍ ചന്ദ്രശേഖറും ബന്ധുക്കളും വിജയം ആഘോഷിക്കുന്നതാണ് വിഡിയോ.

അതേസമയം പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും ടിവികെ പ്രവര്‍ത്തകര്‍ സംസ്ഥാനത്താകെ ആഘോഷം ആരംഭിച്ചതായാണ് വിവരം. നിലവിലെ കണക്ക് അനുസരിച്ച് ടിവികെ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുകയാണെന്നാണ് റിപ്പോർട്ട്. വിജയ് മത്സരിക്കുന്ന തിരുച്ചിറപ്പള്ളി ഈസ്റ്റിലും പെരമ്പൂരിലും വ്യക്തമായ ഭൂരിപക്ഷം നിലനിർത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes