Latest News

എം.വി. ഗോവിന്ദൻ മാറിയാൽ മാത്രം പാർട്ടി നന്നാകില്ല”; വി. കുഞ്ഞികൃഷ്ണൻ

 എം.വി. ഗോവിന്ദൻ മാറിയാൽ മാത്രം പാർട്ടി നന്നാകില്ല”;  വി. കുഞ്ഞികൃഷ്ണൻ

കണ്ണൂർ: സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സ്ഥാനമൊഴിഞ്ഞാൽ മാത്രം പാർട്ടി നന്നാകില്ലെന്ന് നിയുക്ത പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ. പാർട്ടി തെറ്റ് തിരുത്തുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും, തെറ്റുകൾ തിരുത്താൻ സന്നദ്ധരായാൽ അത് പാർട്ടിക്കും കേരളത്തിനും നല്ലതാകുമെന്നും അദ്ദേഹം പറഞ്ഞു.

“കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത അപചയങ്ങളാണ് ഞാൻ ചൂണ്ടിക്കാട്ടിയത്. എന്നാൽ തെറ്റ് ചെയ്തവരെ സംരക്ഷിക്കുകയും അത് ചൂണ്ടിക്കാട്ടിയവരെ ക്രൂശിക്കുകയും ചെയ്യുകയായിരുന്നു പാർട്ടി,” എന്നും കുഞ്ഞികൃഷ്ണൻ വിമർശിച്ചു.

ജയിക്കുമെന്ന പ്രതീക്ഷയോടെയല്ല മത്സരരംഗത്തിറങ്ങിയതെന്നും, എന്നാൽ പിന്നീട് അനുകൂല സാഹചര്യം രൂപപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. “അടിയൊഴുക്ക് മുൻകൂട്ടി കണക്കാക്കാനായില്ല. അതിന്റെ ശക്തി ഇപ്പോൾ സിപിഐഎമ്മിനും ബോധ്യപ്പെട്ടിട്ടുണ്ട്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വതന്ത്രനായി തന്നെ മുന്നോട്ട് പോകുമെന്നും യുഡിഎഫ് നിലപാടുകൾക്ക് പിന്തുണ നൽകുമെന്നും കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. താൻ കോൺഗ്രസിലേക്കു പോകുമെന്ന് സിപിഐഎം പ്രചരിപ്പിച്ചെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയിലേക്കും പോകില്ലെന്ന നിലപാട് തുടക്കം മുതൽ വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes