Latest News

മുഖ്യമന്ത്രി പ്രഖ്യാപനം വീണ്ടും നീട്ടി

 മുഖ്യമന്ത്രി പ്രഖ്യാപനം വീണ്ടും നീട്ടി

കോൺഗ്രസിൻ്റെ മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ ഇന്നും തീരുമാനമായില്ല. മൂന്ന് നേതാക്കളുമായും നടത്തിയ ചർച്ചയിൽ സമവായമാകാത്തതിനെ തുടർന്നാണ് മുഖ്യമന്ത്രി പ്രഖ്യാപനം നീട്ടിവെച്ചതായി ദീപ ദാസ് മുൻഷി അറിയിച്ചത്. മുഖ്യമന്ത്രി പദവി സംബന്ധിച്ച അവസാന തീരുമാനം മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ചേർന്നാണെടുക്കുക. ഇതോടെ വീണ്ടും മുഖ്യമന്ത്രി പദവി സംബന്ധിച്ച സസ്പെൻസ് തുടരും. അതേസമയം, മുഖ്യമന്ത്രി പദവി സംബന്ധിച്ച തീരുമാനം അധികം താമസിയാതെ തന്നെ ഹൈക്കമാൻഡ് പുറത്തു വിടുമെന്നും ദീപാ ദാസ് മുൻഷി അറിയിച്ചു. കോൺഗ്രസ് പ്രവർത്തകരുടെ വൈകാരിക പ്രതിഷേധങ്ങൾ ഒഴിവാക്കണമെന്നും ദീപാ ദാസ് മുൻഷി ആവശ്യപ്പെട്ടു. മൂന്നു നേതാക്കളോടും ഒപ്പമെത്തിയാണ് ദീപാ ദാസ് മുൻഷി തീരുമാനം വൈകുമെന്ന കാര്യം അറിയിച്ചത്. ആർക്കും വേണ്ടി പ്രചരണങ്ങൾ നടത്തുകയോ ആരെയും വേദനിപ്പിക്കുന്ന തരത്തിലുള്ള പ്രവൃത്തികളോ പ്രവർത്തകുടെ ഭാഗത്തു നിന്നുണ്ടാകരുതെന്ന് വി.ഡി.സതീശൻ പ്രവർത്തകരോടാവശ്യപ്പെട്ടു. ഫ്ലക്സുകളും മറ്റും ഇന്ന് രാത്രി തന്നെ മാറ്റണമെന്നും പ്രകടനങ്ങളും മറ്റും നടത്തരുതെന്നും വി.ഡി. അഭ്യർഥിച്ചു.

ജനങ്ങൾ നൽകിയ വമ്പിച്ച വിജയത്തിനിടെ നിർഭാഗ്യകരമായ ഒട്ടേറെ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതെല്ലാം ഒരു പഴങ്കഥയായി അവസാനിപ്പിക്കണമെന്ന് കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. പാർട്ടിയും , ജനങ്ങളുമാണ് പരമപ്രധാനമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.നേതാക്കളെ സ്നേഹിക്കുന്നതും താൽപര്യം പ്രകടിപ്പിക്കുന്നതും തെറ്റല്ല, പക്ഷേ അത് ജനങ്ങളുടെ മുന്നിൽ മോശം ചിത്രമുണ്ടാക്കിയതായി മനസിലാക്കി ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും പിന്മാറണമെന്ന് രമേശ് ചെന്നിത്തലയും പ്രവർത്തകരോടഭ്യർഥിച്ചു. ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനത്തോടൊപ്പം ഉറച്ചു നിൽക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes