Latest News

റെക്കോർഡ് തകർച്ച; ഡോളറിനെതിരെ രൂപയുടെ മൂല്യം 95.55 രൂപയായി

 റെക്കോർഡ് തകർച്ച; ഡോളറിനെതിരെ രൂപയുടെ മൂല്യം 95.55 രൂപയായി

വാഷിങ്ടൺ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഇടിവ്. വ്യാപാര തുടക്കത്തിൽ തന്നെ രൂപയുടെ മൂല്യം 95.55 എന്ന നിലയിലേക്കാണ് താഴേക്ക് പോയത്. കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയ 95.43 എന്ന എക്കാലത്തെയും താഴ്ന്ന റെക്കോർഡാണ് ഇന്ന് രൂപ മറികടന്നത്.

പശ്ചിമേഷ്യൻ യുദ്ധവും, യുഎസ്-ഇറാൻ വെടിനിർത്തൽ അനിശ്ചിതത്വവുമാണ് രൂപയുടെ മൂല്യം താഴേക്ക് പോകാൻ കാരണമായി പറയുന്നത്. രൂപയുടെ വില ഇടിവിന് പിന്നാലെ എണ്ണവിലയും ഉയർന്നു.ആഗോള വിപണിയിൽ എണ്ണവില ബാരലിന് 105 ഡോളറിലെത്തി. രൂപയുടെ മൂല്യത്തകർച്ച ഓഹരി വിപണിയെയും ബാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes