Latest News

കീം ഫലം നാളെ; ഉച്ചയ്ക്ക് 1 മണിക്ക് പ്രഖ്യാപനം

 കീം ഫലം നാളെ; ഉച്ചയ്ക്ക് 1 മണിക്ക് പ്രഖ്യാപനം

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ്, ഫാർമസി ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള കീം (KEAM) 2026 പരീക്ഷയുടെ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 1 മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ഫലപ്രഖ്യാപനം നടത്തും.

ജൂൺ 22-ന് ഫലം പ്രസിദ്ധീകരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണയ ഫലങ്ങൾ പുറത്തുവന്നതിനെ തുടർന്ന്, പുതുക്കിയ മാർക്കുകൾ കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും രംഗത്തെത്തുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള നടപടികൾ പുനഃക്രമീകരിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. എല്ലാ വിദ്യാർത്ഥികൾക്കും തുല്യ അവസരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫലപ്രഖ്യാപനം മാറ്റിവെച്ചതെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.

സിബിഎസ്ഇ പുനർമൂല്യനിർണയത്തിലൂടെ മാർക്ക് മാറ്റം വന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ ഉൾപ്പെടുത്തി അന്തിമ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയ ശേഷമാണ് ഇപ്പോൾ ഫലം പ്രഖ്യാപിക്കുന്നത്.

ഫലം പ്രസിദ്ധീകരിച്ചതിന് ശേഷം വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ സ്കോർ കാർഡും റാങ്ക് വിവരങ്ങളും പരിശോധിക്കാനാകും. കീം റാങ്ക് ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്തെ വിവിധ എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes