Latest News

ഭാരതാംബയുടെ ചിത്രം രാജ്ഭവനിൽ നിന്ന് മാറ്റില്ല; നിലപാടിൽ ഉറച്ച് ഗവർണർ

 ഭാരതാംബയുടെ ചിത്രം രാജ്ഭവനിൽ നിന്ന് മാറ്റില്ല; നിലപാടിൽ ഉറച്ച് ഗവർണർ

തിരുവനന്തപുരം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാജ്ഭവനിലെ പരിപാടി കൃഷി മന്ത്രി പി. പ്രസാദ് ബഹിഷ്കരിച്ച സംഭവത്തിൽ നിലപാടിൽ ഉറച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. പരിപാടിയിൽ വേദിയിൽ പ്രദർശിപ്പിച്ച ഭാരതാംബയുടെ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു തർക്കം. ചിത്രം മാറ്റണമെന്ന മന്ത്രി പി.പ്രസാദിന്റെ ആവശ്യം ഗവർണർ അവഗണിച്ചു. ഭാരതാംബ രാജ്യത്തിന്റെ അടയാളമാണെന്നും ചിത്രം മാറ്റാൻ കഴിയില്ലെന്നും ഗവർണർ വ്യക്തമാക്കി.

കൃഷിമന്ത്രി ബഹിഷ്കരിച്ച പരിപാടി ഗവർണർ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പ്പാർച്ചന നടത്തി ആരംഭിച്ചു. മന്ത്രിമാർക്ക് വരാൻ കഴിയാത്ത എന്ത് സാഹചര്യമാണ് ഉള്ളതെന്ന് ഗവർണർ ചോദിച്ചു. ചിത്രം മാറ്റണമെന്നാണ് കൃഷി മന്ത്രി ആവശ്യപ്പെട്ടത്. അത് മാറ്റാൻ കഴിയില്ലെന്ന് ഗവർണർ മറുപടി നൽകി. തുടർന്ന് കൃഷിവകുപ്പിന്റെ പരിപാടി രാജ്ഭവനിൽ നിന്ന് സെക്രെട്ടറിയേററ്റിലേക്ക് മാറ്റി.

ആർഎസ്എസ് ഉപയോഗിക്കുന്ന കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രമാണ് രാജ്ഭവനിൽ ഉള്ളതെന്നും സർക്കാർ പരിപാടിയിൽ ഇത്തരം ചിത്രം ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും കൃഷിമന്ത്രി ചൂണ്ടിക്കാട്ടി. പ്രസാദിന്റെ നിലപാടിനെ അനുകൂലിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes