മോഡലായ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

സൂറത്ത്: ഗുജറാത്തിലെ സൂറത്ത് സ്വദേശിയും ഫാഷൻ മോഡലുമായ അഞ്ജലി അൽപേഷ് വർമോറാ(23) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
ആത്മഹത്യക്ക് മുൻപായി സാമൂഹികമാധ്യമങ്ങളിൽ വൈകാരികമായ സ്റ്റാറ്റസുകൾ അഞ്ജലി പങ്കുവെച്ചിരുന്നു. അഞ്ജലിയുടെ വിവാഹ നിശ്ചയം അടുത്തിടെ കഴിഞ്ഞിരുന്നു. പ്രതിശ്രുത വരന്റെ അമ്മയുടെ മരണത്തെ തുടർന്ന് വിവാഹം അടുത്ത വർഷത്തേക്ക് നീട്ടി വെച്ചിരുന്നു. അവസാനമായി അഞ്ജലി വിളിക്കാൻ ശ്രമിച്ചത് പ്രതിശ്രുത വരനെയാണെന്ന് പോലീസ് പറഞ്ഞു. അഞ്ജലിക്ക് മാനസിക പ്രയാസമോ സമ്മർദ്ദമോ ഉള്ളതായി തനിക്ക് അറിയില്ലായിരുന്നു എന്ന് പ്രതിശ്രുത വരൻ മൊഴി നൽകി.