കൊച്ചി കപ്പലപകടത്തിൽ കേസ്; ഒന്നാം പ്രതി കപ്പൽ കമ്പനി

തിരുവനന്തപുരം: മേയ് 24-ന് കൊച്ചി തീരത്ത് അപകടത്തിൽപെട്ട എംഎസ്സി എൽസ 3 കപ്പലിനെതിരേ ഫോർട്ട് കൊച്ചി പോലീസ് കേസെടുത്തു. കപ്പൽ ഉടമയെ ഒന്നാംപ്രതി ചേർത്താണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഷിപ്പ് മാസ്റ്ററും ക്രൂ അംഗങ്ങളും രണ്ടും മൂന്നും പ്രതികളായി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
എളുപ്പത്തിൽ തീപിടിക്കാൻ സാധ്യതയുള്ള ചരക്കുകളും സ്ഫോടകവസ്തുക്കളും കപ്പലിൽ ഉണ്ടെന്ന അറിവ് നിലനിൽക്കെ, അപകടം ഉണ്ടാക്കും വിധം അപാകമായും ഉദാസീനമായും കപ്പൽ കൈകാര്യം ചെയ്തതായാണ് എഫ്.ഐ.ആറിൽ ഉള്ളടക്കം. അപകടത്തെത്തുടർന്ന്, കപ്പലിൽ ഉണ്ടായിരുന്ന കണ്ടെയ്നറുകളിൽനിന്ന് വിനാശകാരിയായ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ കടലിൽ പുറത്തേക്ക് തള്ളപ്പെട്ടത് പരിസ്ഥിതിക്ക് പ്രതികൂലമായി ബാധിച്ചു. മത്സ്യത്തൊഴിലാളികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയെന്നും എസ്ഐആറിൽ ആരോപിക്കുന്നു.