Latest News

മധ്യപ്രദേശിൽ ആശുപത്രിയിൽ പെൺകുട്ടി കൂട്ട ബലാത്സംഗത്തിനിരയായി

 മധ്യപ്രദേശിൽ ആശുപത്രിയിൽ പെൺകുട്ടി കൂട്ട ബലാത്സംഗത്തിനിരയായി

ഭോപ്പാൽ: മധ്യപ്രദേശിലെ സഞ്ജയ് ഗാന്ധി സർക്കാർ ആശുപത്രിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ട ബലാത്സംഗത്തിനിരയായി. ഇ എൻ ടി വിഭാഗത്തിൽ പ്രവേശിക്കപ്പെട്ട യുവതിയുടെ മകളാണ് ആക്രമണത്തിനിരയായത്. ജൂൺ 8 രാത്രിയാണ് സംഭവം നടന്നത്. പെൺകുട്ടിയുടെതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആശുപത്രി അധികൃതർ സംഭവം മറച്ചുവെക്കാൻ ശ്രമിച്ചതായും ആരോപണങ്ങൾ ഉയരുന്നുണ്ട്. ഉപമുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുമായ രാജേന്ദ്ര ശുക്ലയുടെ മണ്ഡലത്തിൽ നടന്ന ഈ സംഭവത്തിൽ പ്രതിഷേധം ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes