Latest News

ആശാവർക്കേഴ്സ് ഇന്ന് നിലമ്പൂർ മണ്ഡലത്തിലെത്തും; ചന്തക്കുന്നിൽ നിന്ന് നിലമ്പൂർ ടൗണിലേക്ക് പ്രകടനം നടത്തും

 ആശാവർക്കേഴ്സ് ഇന്ന് നിലമ്പൂർ മണ്ഡലത്തിലെത്തും; ചന്തക്കുന്നിൽ നിന്ന് നിലമ്പൂർ ടൗണിലേക്ക് പ്രകടനം നടത്തും

സർക്കാരിനെതിരെ പ്രചാരണവുമായി സമരം നടത്തുന്ന ആശാവർക്കേഴ്സ് ഇന്ന് നിലമ്പൂർ മണ്ഡലത്തിലെത്തും. മുന്നണികളുടെ പ്രധാന നേതാക്കൾ മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുകയാണ്. ഇന്ന് ചന്തക്കുന്നിൽ നിന്ന് നിലമ്പൂർ ടൗണിലേക്ക് പ്രകടനം നടത്തും.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ഏഴു ദിവസങ്ങൾ മാത്രം ശേഷിക്കെയാണിത്.

എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിച്ച് ഇന്നെത്തും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ മണ്ഡലത്തിലുണ്ട്.

അതേസമയം നിലമ്പൂരിൽ പ്രചാരണ വിഷയങ്ങൾ അനുദിനം മാറുകയാണ്. വികസനം ,അഴിമതി, വന്യ ജീവിയാക്രമണം എന്നിവയായിരുന്നു തുടക്കത്തിലെ പ്രചാരണ വിഷയം എങ്കിൽ പിന്നീട് പന്നിക്കെണിയിൽ കുടുങ്ങി 15 കാരൻ്റെ ഷോക്കേറ്റ് മരണം, ജമാ അത്തെ ഇസ്ലാമി യു ഡി എഫിനും പിഡിപി എൽഡിഎഫിനും പിന്തുണ പ്രഖ്യാപിച്ചത് എന്നിവക്ക് വഴിമാറി. ഇപ്പോഴിതാ കപ്പൽ അപകട വിഷയവും മണ്ഡലത്തിൽ സജീവമായിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes