Latest News

അഹമ്മദാബാദ് വിമാനപകടം: മലയാളി നേഴ്‌സ് രഞ്ജിതയുടെ മരണത്തിൽ ഉള്ളുലഞ്ഞ് കുടുംബം

 അഹമ്മദാബാദ് വിമാനപകടം: മലയാളി നേഴ്‌സ് രഞ്ജിതയുടെ മരണത്തിൽ ഉള്ളുലഞ്ഞ് കുടുംബം

അഹമ്മദാബാദ് വിമാനപകടത്തിൽ മലയാളി നഴ്‌സ് രഞ്ജിത നായരുടെ മരണം സ്ഥിരീകരിച്ചതോടെ, തിരുവല്ല പുല്ലാട്ടെ വീട്ടിൽ വൻ ദുഃഖമാണ് നിലനിൽക്കുന്നത്. മരണ വാർത്ത ഞെട്ടലോടെയാണ് രഞ്ജിതയുടെ അമ്മ തുളസിയും രണ്ട് കുട്ടികളും അറിഞ്ഞത്. വിമാനത്തിൽ രഞ്ജിത ഉണ്ടെന്ന വിവരമുണ്ടായിരുന്നെങ്കിലും രഞ്ജിത ആശുപത്രിയിലാണെന്ന സന്ദേശം ലഭിച്ചതിനാൽ കുടുംബം പ്രതീക്ഷയിലായിരുന്നു. എന്നാൽ അന്തിമമായി മരണം സ്ഥിരീകരിച്ചതോടെ പ്രതീക്ഷകൾ കനലായി മാറി. അപകടവാർത്ത പുറത്ത് വന്നതോടെ നാട്ടുകാരും ബന്ധുക്കളും ആശ്വാസം നൽകാൻ വീട്ടിലേക്കെത്തുകയായിരുന്നു. രഞ്ജിതയുടെ മകൻ ഇന്ദുചൂഡൻ പത്താം ക്ലാസിലും മകൾ ഇതിക ഏഴാം ക്ലാസിലുമാണ് പഠിക്കുന്നത്. നാട്ടിലെ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന രഞ്ജിത, അഞ്ചു വർഷത്തെ അവധി എടുത്താണ് ഒമാനിലേക്കു പോയത്. പിന്നീട് ലണ്ടനിൽ ജോലി ലഭിച്ചതിനെ തുടർന്ന് ഒമാനിൽ നിന്ന് തിരികെ നാട്ടിലെത്തി. ലീവിനുള്ള കാലാവധി നീട്ടിയെടുത്ത് ലണ്ടനിലേക്ക് യാത്രചെയ്യുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes