അഹമ്മദാബാദ് വിമാനാപകടം: ‘അപകടകാരണം എന്താണെന്ന് അന്വേഷിക്കുകയാണ്’: അമിത് ഷാ

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണതിനെ തുടർന്ന് അപകടകാരണം കണ്ടെത്താൻ കേന്ദ്രം സമഗ്രമായ അന്വേഷണം ആരംഭിച്ചിരിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. അപകടത്തിൽ നിന്നും രക്ഷപ്പെട്ട വിശ്വാസ് കുമാർ രമേശിനെ അദ്ദേഹം സന്ദർശിച്ചു. മൃതദേഹങ്ങളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചുവരികയാണെന്ന് അദ്ദേഹം അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ പിന്തുണ നൽകുമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം വിശദമായ അന്വേഷണം നടത്തുകയാണെന്നും ഷാ പറഞ്ഞു. അപകടസ്ഥലം മന്ത്രിമാരായ അമിത് ഷാ, വ്യോമയാനമന്ത്രി രാം മോഹൻ നായിഡു എന്നിവർ സന്ദർശിച്ചു. ദുരന്തം നാടിനെ നടുക്കിയെന്നും വീഴ്ചയില്ലാത്ത അന്വേഷണം നടക്കുമെന്നും ഉറപ്പ് നൽകി.
അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്ന വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ തകർന്നുവീഴുകയായിരുന്നു