Latest News

അഹമ്മദാബാദ് വിമാനപകടം: പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത തല യോഗം

 അഹമ്മദാബാദ് വിമാനപകടം: പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത തല യോഗം

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ഗാന്ധിനഗറിൽ ചേർന്നു. യോഗത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി, വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

അപകടസ്ഥലം നേരിട്ട് സന്ദർശിച്ച മോദി പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം എയർ ഇന്ത്യ സിഇഒയും അന്വേഷണത്തിന് നേതൃത്വം നല്കുന്ന വിവിധ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

ഇതുവരെ 265 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. വിമാനം ഇടിച്ചിറങ്ങിയ സ്ഥലമായ ബിജെ കോളേജിന്റെ ഹോസ്റ്റലിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ യാത്രക്കാർ അല്ലാത്ത 24 പേർക്കും അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes