Latest News

അഹമ്മദാബാദ് വിമാന ദുരന്തം; മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം

 അഹമ്മദാബാദ് വിമാന ദുരന്തം; മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം

ലണ്ടൻ: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം. ബെക്കൻഹാമിൽ വെള്ളിയാഴ്ച നിശ്ചയിച്ച ഇൻട്ര- സ്ക്വാഡ് മത്സരത്തിന് മുൻപ് ടീം അംഗങ്ങളും സ്പോർട്സ് സ്റ്റാഫും ഒരു മിനിറ്റ് മൗനമാചരിച്ചു. കറുപ്പ് നിറമുള്ള ആം ബാൻഡ് ധരിച്ചാണ് നേരത്തെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ മൂന്നാം ദിവസം ഓസ്ട്രേലിയ ദക്ഷിണാഫ്രിക്ക താരങ്ങൾ കളത്തിൽ ഇറങ്ങിയത്.

ജൂലൈ 12 നാണ് എല്ലാവരെയും ഞെട്ടിച്ച ലണ്ടനിലേക്കുള്ള എയർ ഇന്ത്യ 171 ബോയിങ് ഡ്രീം ലൈൻ 787-8 വിമാനം ജനവാസ കേന്ദ്രത്തിൽ തകർന്നു വീണത്. അപകടത്തിൽ 241 പേർ മരിച്ചു. വിമാനം തകർന്നു വീണ മെഡിക്കൽ കോളേജ് മെസ്സിൽ ഉണ്ടായിരുന്ന 7 പേരും മരണപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes