Latest News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ബന്ധുക്കൾ അറസ്റ്റിൽ

 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ബന്ധുക്കൾ അറസ്റ്റിൽ

കാസർകോട്: തൃക്കരിപ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിച്ച് ബന്ധുക്കളായ രണ്ട് പേർ അറസ്റ്റിലായി. പതിനാറുകാരിയായ പെൺകുട്ടിയെ കുടുംബാംഗമായ 70നും 48നും വയസ്സുള്ള രണ്ട് പേരാണ് ലൈംഗികമായി പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവം ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നടന്നത്. 2019 മുതൽ 2022 വരെയുള്ള കാലയളവിൽ ലൈംഗിഗമായി പീഡിപ്പിക്കപ്പെട്ടതായി പെൺകുട്ടി വെളിപ്പെടുത്തി. നിലവിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടി സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് സംഭവവിവരം അറിയിച്ചത്. വിവരം ലഭിച്ച സ്കൂൾ അധികൃതർ ഉടൻ കുടുംബത്തെ അറിയിക്കുകയും തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയും ചെയ്തു. അന്വേഷണം തുടർന്ന പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്തു. പ്രതികളെ കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes