ഇറാൻ ഇസ്രായേൽ സംഘർഷം: ജൂത യുഎസ് കേന്ദ്രങ്ങൾക്ക് സുരക്ഷ വർധിപ്പിച്ച് ഫ്രാൻസ്

പാരിസ്: ഇറാൻ – ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാതലത്തിൽ ഫ്രാൻസിലെ ജൂത യു എസ് കേന്ദ്രങ്ങൾക്ക് സുരക്ഷ ശക്തമാക്കി. ഭീകരാക്രമണങ്ങൾക്കോ മറ്റ് ആക്രമണങ്ങൾക്കോ സാധ്യതയുള്ള സ്ഥലങ്ങളിൽ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രി ബ്രൂണോ റീട്ടെയിൽലോ പ്രാദേശിക സുരക്ഷാ മേധാവികൾക്ക് അയച്ച നിബന്ധനകളിൽ നിർദേശിച്ചു. ആരാധനാലയങ്ങൾ, സ്‌കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ, തിരക്കേറിയ പ്രദേശങ്ങൾ, ഉത്സവങ്ങൾ, സാംസ്കാരികവും മതപരവുമായ കൂട്ടായ്മകൾ നടക്കുന്ന ഇടങ്ങൾ എന്നിവയിൽ സുരക്ഷാ ജാഗ്രത വേണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.