ജി- 7 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കാനഡയിലെത്തും

ജി- 7 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കാനഡയിലെത്തും. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി നിലവിൽ സൈപ്രസിലാണ് പ്രധാനമന്ത്രി ഉള്ളത്. ജി- 7 ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടക്കമുള്ളവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇറാൻ- ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജി- 7 പ്രധാന ചർച്ചയായേക്കും. രണ്ടു രാജ്യങ്ങളും ചർച്ചയിലൂടെ പ്രശ്നം അവസാനിപ്പിക്കണം എന്നതാണ് ഇന്ത്യയുടെ നിലപാട്.
ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിനു ശേഷം ഇതാദ്യമായാണ് രണ്ടു രാജ്യങ്ങൾക്കും ഇടയിലെ ഉന്നതതല ചർച്ചയ്ക്ക് സാഹചര്യം ഒരുങ്ങുന്നത്. ഉച്ചകോടിക്ക് ശേഷം ക്രൊയേഷ്യയും മോദി സന്ദർശിക്കും.
സൈപ്രസ് പ്രസിഡന്റ്റുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി നിർണായക മേഖലകളിൽ സഹകരിക്കാമെന്നു ഉറപ്പ് നൽകി. ഇന്ത്യ മിഡിൽ ഈസ്റ്റ് യൂറോപ്പ് സാമ്പത്തിക ഇടനാഴി അടക്കമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. തുർക്കിയുമായി തർക്കമുള്ള സൈപ്രസിലേക്കുള്ള യാത്ര ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള സാഹചര്യത്തിൽ കൂടിയാണ്.