ആലപ്പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി, തീ പിടിച്ച വാൻ ഹായ് കപ്പലിലേതെന്ന് സംശയം

ആലപ്പുഴ: ആലപ്പുഴ ആർത്തുങ്കൽ തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹം അറബിക്കടലിൽ തീപിടിച്ച കപ്പലിലെ ജീവനക്കാരന്റെതാണോ എന്ന സംശയം നിലനിൽക്കുന്നു. രാവിലെ ആറരയോടെയാണ് മൃതദേഹം തീരത്തടിഞ്ഞത്. മൃതദേഹം മലയാളിയുടേതല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.