ഓൺലൈൻ തട്ടിപ്പ്; കോഴിക്കോട് സ്വദേശികൾക്ക് നഷ്ടമായത് 2 ലക്ഷം രൂപ

കോഴിക്കോട്: ഓൺലൈൻ തട്ടിപ്പിലൂടെ കടമേരി, പുറമേരി സ്വദേശികൾക്ക് രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമെന്ന് പരാതി. ഫേസ്ബുക്ക് വഴി ലഭിച്ച ലിങ്കിൽ രജിസ്റ്റർ ചെയ്ത ശേഷം കടമേരി സ്വദേശിയായ മേലേടത്ത് മഹേഷിനെ ഫോൺ ചെയ്തു ലോൺ ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് ₹73,814 തട്ടിയെടുത്തു. അതേസമയം മൊബൈൽ ഫോൺ സമ്മാനമായി ലഭിക്കുന്നതായി പറഞ്ഞ് പുറമേരി സ്വദേശിയായ മോഹനനിൽ നിന്ന് ₹12,500 തട്ടിയെടുത്തതായി പരാതി ഉണ്ട്. കേസുകളിൽ നാദാപുരം പൊലീസ് ഇൻസ്പെക്ടർ ശ്യാംരാജ് ജെ. നായരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.