കൊൽക്കത്തയിൽ വിദ്യാർഥി കൂട്ട ബലാത്സംഗത്തിനിരയായി, മൂന്ന് പേർ അറസ്റ്റിൽ
കൊൽക്കത്ത: പശ്ചിമബംഗാളിൽ നിയമ വിദ്യാർഥി കൂട്ട ബലാത്സംഗത്തിനിരയായി. ബംഗാളിലെ കസ്ബയിലാണ് യുവതി ബലാത്സംഗത്തിനിരയായത്. സൗത്ത് കൊൽക്കത്ത ലോ കോളജിലായിരുന്നു സംഭവം. കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിലായി. അറസ്റ്റു ചെയ്യപ്പെട്ടവരിൽ കോളജിലെ രണ്ടു വിദ്യാർഥികളും ഒരു പൂർവവിദ്യാർഥിയുമുണ്ട്. ജൂൺ 25നാണ് സംഭവം നടന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

