Latest News

ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തമിഴ് നടൻ വിജയ്‌യെ പ്രഖ്യാപിച്ചു

 ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തമിഴ് നടൻ വിജയ്‌യെ പ്രഖ്യാപിച്ചു

ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തമിഴ് നടൻ വിജയ്‌യെ പ്രഖ്യാപിച്ചു. ടിവികെയുടെ നേതൃയോഗത്തിലായിരുന്നു പ്രഖ്യാപനം. വിജയ് യുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി മാത്രമേ സഖ്യം ഉണ്ടാക്കുവെന്നും ഓഗസ്റ്റിൽ ടിവികെ സംസ്ഥാന സമ്മേളനം നടക്കുമെന്നും പ്രഖ്യാപനമുണ്ടായി. സെപ്റ്റംബർ മുതൽ ഡിസംബർ വരെ വിജയ് യുടെ സംസ്ഥാന പര്യടനം നടത്താനും തീരുമാനമായി.

അതേസമയം, ടിവികെ AIADMK സഖ്യത്തിലേക്കില്ലെന്ന് വിജയ് വ്യക്തമാക്കി. ബിജെപിയുടെ ക്ഷണവും വിജയ് തള്ളി. ബിജെപി തങ്ങളുടെ രാഷ്ട്രീയ എതിരാളികളാണെന്നും മതപരമായി ജനങ്ങളെ വിഭജിക്കുന്ന പാർട്ടിയാണെന്നും വിജയ് പറഞ്ഞു. ബിജെപിയുടെ നീക്കം തമിഴ്നാട്ടിൽ ഫലം കാണില്ല. ബിജെപി യുടെ കൂടെ ചേരാൻ ഇത് ഡിഎംകെയോ എഐഎഡിഎംകെയോ അല്ല. ഇത് TVK ആണെന്നും വിജയ് പറഞ്ഞു.

പരന്തൂർ വിമാനത്താവളം, ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ പ്രദേശവാസികളെയും കൂട്ടി മുഖ്യമന്ത്രിക്ക് മുന്നിൽ വന്ന് സമരം ചെയ്യുമെന്ന് വിജയ് പറ‍ഞ്ഞു. 15000 ജനങ്ങളുടെ പ്രശ്നം സർക്കാരിന് ചെറുതാണോ എന്നും വിജയ് വിജയ് ആരാഞ്ഞു.

Tag: Tamil actor Vijay announced as TVK’s CM candidate

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes