പി.കെ.ശശിക്കെതിരേ നടപടി; വിമര്‍ശനവുമായി എം.വി.ഗോവിന്ദന്
പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ട പി.കെ.ശശിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. ശശിക്കെതിരേ നടപടിയെടുത്തത് നീചമായ പ്രവൃത്തിക്കെന്ന് ഗോവിന്ദന്. ശശി സാമ്പത്തിക ക്രമക്കേട് മാത്രമല്ല നടത്തിയത്. കള്ളുകേസിലും സ്ത്രീപീഡനക്കേസിലും പാര്‍ട്ടി ജില്ലാ സെക്രട്ടറിയായ സുരേഷ് ബാബുവിനെ പ്രതിയാക്കാന്‍ ശശി ശ്രമിച്ചു. ഇതിനായി ഗൂഢാലോചന നടത്തിയതായി തെളിഞ്ഞുവെന്നും എംവി ഗോവിന്ദന്. ചില നേതാക്കളുടെ കോക്കസായി നില്‍ക്കാമെന്ന് ആരും കരുതേണ്ട. വ്യക്തിക്ക് നേതാവ് എന്ന പദവി ലഭിക്കുന്നതു പാര്‍ട്ടിയില്‍ നിന്നാണെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.