ചേലക്കരയില്‍ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു

ചേലക്കര: ചേലക്കരയില്‍ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ കിഷോര്‍ ടി പിക്ക് മുന്‍പാകെയാണ് മൂന്ന് സ്ഥാനാര്‍ത്ഥികളും മൂന്നു സെറ്റ് പത്രികകള്‍ വീതം സമര്‍പ്പിച്ചത്. രാവിലെ 10.30 ഓടുകൂടി സിപിഐഎം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി ഓഫീസില്‍നിന്ന് പ്രകടനമായി എത്തിയാണ് യു ആര്‍ പ്രദീപ് പത്രിക നല്‍കിയത്.
11 മണിയോടുകൂടി ബിജെപി വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍നിന്ന് പ്രകടനമായി എത്തി കെ ബാലകൃഷ്ണന്‍ പത്രിക നല്‍കി. കോണ്‍ഗ്രസ് വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍നിന്ന് നേതാക്കള്‍ക്കൊപ്പം പ്രകടനമായി എത്തിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് പത്രിക സമര്‍പ്പിച്ചത്.
ചേലക്കരയില്‍ വിജയം ഉറപ്പാണെന്ന ആത്മവിശ്വാസം നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചതിനു ശേഷം സ്ഥാനാര്‍ത്ഥികള്‍ പങ്കുവെച്ചു.