Latest News

 ജീവൻ സംരക്ഷിക്കണം; പൊലീസിൽ പരാതി നൽകി കെഎസ്ഇബി ജീവനക്കാർ

  ജീവൻ സംരക്ഷിക്കണം; പൊലീസിൽ പരാതി നൽകി കെഎസ്ഇബി ജീവനക്കാർ

ആലുവ: വൈദ്യുതി നിയന്ത്രണത്തെ തുടർന്നുണ്ടാകുന്ന ജനപ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിൽ സുരക്ഷ ആവശ്യപ്പെട്ട് കെഎസ്ഇബി ജീവനക്കാർ പൊലീസിൽ പരാതി നൽകി. ആലുവ സർക്കിൾ ഇൻസ്പെക്ടർക്കാണ് കെഎസ്ഇബി ആലുവ വെസ്റ്റ് സെക്ഷൻ അധികൃതർ കത്ത് നൽകിയത്.

രാത്രികാല ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെയും ഓഫീസ് പരിസരത്തിന്റെയും സുരക്ഷ ഉറപ്പാക്കണമെന്നാണ് പരാതിയിലെ ആവശ്യം.

വേനൽചൂട് രൂക്ഷമായതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് കെഎസ്ഇബി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് ലോഡ്ഷെഡിങ് അല്ലെന്നും, ചുരുങ്ങിയ സമയത്തെ വൈദ്യുതി നിയന്ത്രണമാത്രമാണെന്നുമാണ് അധികൃതരുടെ വിശദീകരണം.

എന്നാൽ വൈദ്യുതി മുടങ്ങുന്നതോടെ കടുത്ത ചൂട് സഹിക്കാനാകാതെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. ചിലർ കെഎസ്ഇബി ഓഫീസുകളിലേക്ക് ഫോൺ വിളിച്ചും നേരിട്ടെത്തിയും പ്രതിഷേധം അറിയിച്ചതോടെയാണ് ജീവനക്കാർ സുരക്ഷ ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes