ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം
കോഴിക്കോട്: കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവിന്റെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ കോടതിയാണ് യുവാവിന്റെ പരാതിയിലുള്ള കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി കോഴിക്കോടും ബെംഗളൂരുവിലും വെച്ച് ശരീരികമായി രഞ്ജിത്ത് പീഡിപ്പിച്ചെന്നായിരുന്നു യുവാവിന്റെ പരാതി.2012ലാണ് പരാതിയ്ക്ക് ആസ്പദമായ സംഭവം നടന്നത്. 30 ദിവസത്തേക്കാണ് താത്കാലിക കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. കസബ പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തിരുന്നത്. ഐപിസി 377 ആണ് രഞ്ജിത്തിനെതിരെ ചുമത്തിയിരുന്നത്. നിലവില്‍ കേസ് ബെംഗളൂരുവിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്നാണ് രഞ്ജിത്ത് മുന്‍കൂര്‍ ജാമ്യം തേടി സമീപിച്ചത്. 50000 രൂപ വീതം രണ്ട് പേരുടെ ആള്‍ ജാമ്യത്തിലാണ് മുന്‍കൂര്‍ ജാമ്യം കോടതി അനുവദിച്ചിരിക്കുന്നത്.