ദിയ കൃഷ്ണയുടെ ആഭരണക്കടയിലെ തട്ടിപ്പ്: ജീവനക്കാർ 66 ലക്ഷം തട്ടിയെടുത്തു

തിരുവനതപുരം: നടൻ ജി കൃഷ്‌ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണയുടെ ആഭരണക്കടയിൽനിന്ന് 66 ലക്ഷം രൂപ വനിതാ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് എത്തിയതായി പോലീസ് കണ്ടെത്തി. മ്യൂസിയം പൊലീസ് ജീവനക്കാരുടെ ബാങ്ക് സ്റ്റേറ്റ്‌മെൻ്റ് പരിശോധിച്ചപ്പോൾ തട്ടിപ്പ് വ്യക്തമായി.
തിങ്കളാഴ്ച ഇവരുടെ വീടുകളിൽ പൊലീസ് മൊഴിയെടുക്കാൻ എത്തിയെങ്കിലും വീടുകളിൽ ഇവർ ഇല്ലായിരുന്നു. ഇന്നലെ ഹാജരാകാൻ നിർദേശിച്ചെങ്കിലും അവർ എത്തിയില്ല. 66 ലക്ഷം രൂപ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് എത്തിയെങ്കിലും പണം ചെലവാക്കിയതെങ്ങനെയെന്നു വ്യക്തമല്ല. നികുതി വെട്ടിക്കാനായി ദിയയുടെ നിർദേശപ്രകാരം പണം മാറ്റിയതും പിന്നീട് ദിയയ്ക്ക് നൽകിയതും ജീവനക്കാരുടെ മൊഴിയിൽ വ്യക്തമാക്കുന്നു.
പോലീസിൻ്റെ പ്രാഥമിക പരിശോധനയിൽ പലപ്പോഴും പണം പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാരികൾ അവരുടെ ബന്ധുക്കൾക്ക് പണം അക്കൗണ്ട് വഴി നൽകിയതും സ്ഥാപനം നികുതി അടച്ചതിന്റെ രേഖകളും കോടതിയിൽ ഹാജരാക്കുമെന്ന് ദിയയും കൃഷ്ണകുമാറും പ്രതികരിച്ചു.