അയൽവാസിയെ കൊലപ്പെടുത്തിയ അച്ഛനും മകനും ജീവപര്യന്തം തടവ്
കൊല്ലം: കുന്നിക്കോട് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അച്ഛനും മകനും ജീവപരന്ത്യം തടവും പിഴയും വിധിച്ച് കോടതി. സലാഹുദ്ദീൻ, മകൻ ദമീജ് അഹമ്മദ് എന്നിവരെയാണ് കൊട്ടാരക്കര എസ്സിഎസ്ടി കോടതി ശിക്ഷിച്ചത്.
2022 സെപ്റ്റംബർ 17 നായിരുന്നു സംഭവം. കുന്നിക്കോട് സ്വദേശി അനില്‍കുമാറിനെ ഇരുവരും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. അനില്‍കുമാറിൻ്റെ വസ്തുവിലെ മരംവെട്ടിയപ്പോള്‍ ശിഖരം സലാഹുദ്ദീൻ്റെ പറമ്പില്‍ വീണതിൻ്റെ പേരിലുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആയുധങ്ങളുമായി വീട്ടില്‍ കയറിയാണ് അനില്‍കുമാറിനെ കൊലപ്പെടുത്തിയത്. കേസില്‍ വർഷങ്ങള്‍ നീണ്ട വിചാരണക്കൊടുവിലാണ് കോടതി ശിക്ഷ വിധിച്ചത്.