കൈക്കൂലി കേസിൽ മുൻ ആർഡിഒയ്ക്ക് 7 വർഷം തടവ്

മൂവാറ്റുപുഴ മുൻ ആർ.ഡി.ഒ വി ആർ മോഹനൻ പിള്ളയ്ക്ക് അഴിമതിക്കേസിൽ തടവുശിക്ഷ. അഴിമതി നിരോധന വകുപ്പ് പ്രകാരം മുവാറ്റുപുഴ വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
7 വർഷം കഠിന തടവും 25000 രൂപ പിഴയുമാണ് പ്രതിക്ക് ശിക്ഷ. 2016 ലെ കൈക്കൂലി കേസിലാണ് ശിക്ഷ വിധിച്ചത്. ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് പ്രതിയെ മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻന്റ് ചെയ്തു.
വാഴക്കുളത്ത് ഇടിഞ്ഞുപോയ സംരക്ഷണ ഭിത്തി നിർമ്മാണവുമായി ബന്ധപ്പെട്ട് 50,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.