Latest News

ഭക്ഷ്യവിഷബാധയുണ്ടായ സംഭവം; പ്രതിഷേധിച്ച് സിപിഐഎം

 ഭക്ഷ്യവിഷബാധയുണ്ടായ സംഭവം; പ്രതിഷേധിച്ച് സിപിഐഎം

വയനാട്: ദുന്തബാധിതർക്ക് വിതരണം ചെയ്ത പഴകിയ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച് ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിൽ സിപിഐഎം പ്രതിഷേധം. മേപ്പാടിയിൽ നിരവധി സിപിഐഎം പ്രവർത്തകർ റോഡ് ഉപരോധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു.കോൺഗ്രസ് ഭരിക്കുന്ന മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തിനിന്ന് ഗുരുതര വീഴ്ചയുണ്ടായി എന്ന നിലപാടിലാണ് സിപിഐഎം. റോഡിൽ വാഹനങ്ങളുടെ നീണ്ട നിരയായതോടെ പ്രവർത്തകരെ മാറ്റാൻ പൊലീസ് ശ്രമം തുടങ്ങി. എന്നാൽ പിന്മാറാൻ തയ്യാറാകാതെ നിന്ന പ്രവർത്തകർ ശക്തമായി പ്രതിരോധിച്ചതോടെ പോലീസുമായി ഉന്തും തള്ളുമായി. ശേഷം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അതേസമയം, മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് പഴകിയ അരിയും മറ്റും വിതരണം ചെയ്ത സംഭവം ഗുരുതരമായ പ്രശ്നം തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്നും സർക്കാർ ഇത്തരം കാര്യങ്ങൾ ഒരിക്കലും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചേലക്കരയിൽ യു ആർ പ്രദീപിന് വേണ്ടി പ്രചാരണത്തിനെത്തിയപ്പോളാണ് പ്രസംഗത്തിൽ മുഖ്യമന്ത്രി വയനാട് പരാമർശിച്ചത്. ദുരന്തബാധിതർക്ക് സഹായം എത്തിക്കാൻ പല സംവിധാനങ്ങളും സർക്കാർ ഒരുക്കിയിരുന്നു. ഇപ്പോളുണ്ടായ സംഭവം ആശ്ചര്യകരമാണ്. പ്രാദേശിക സർക്കാരാണ് പഴയ സാധനങ്ങൾ വിതരണം ചെയ്തത് എന്ന് കേൾക്കുന്നു. അവ വിതരണം ചെയ്തതിന്റെ ഉദ്ദേശം എന്താണ്? പാവപ്പെട്ടവരെ സഹായിക്കാനാണോ അതോ മേന്മ കാണിക്കാൻ നടത്തിയ നീക്കമാണോ എന്നെല്ലാം അറിയണം. അതിനാലാണ് വിജിലൻസിനെ ചുമതലപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes