സ്ത്രീകളോട് അപമര്യാദയായി പെരുമാറി, പാർട്ടി നടപടിയെടുത്തയാൾ വീണ്ടും സി.പി.എം ഏരിയ കമ്മിറ്റിയിൽ
കണ്ണൂര്‍: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കമ്മിറ്റിയില്‍. പരിങ്ങോം സിപിഐഎം ഏരിയ കമ്മിറ്റി അംഗം എംവി സുനില്‍കുമാറിനെ നേരത്തെ പാര്‍ട്ടി പുറത്താക്കിയിരുന്നു. സ്ത്രീകളോട് സഭ്യമല്ലാത്ത രീതിയില്‍ പെരുമാറിയതിന് ഒന്നരവര്‍ഷം മുന്‍പായിരുന്നു പാര്‍ട്ടി നടപടി.
ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം നടന്ന സമ്മേളനത്തില്‍ സുനില്‍ കുമാറിനെ ഏരിയ കമ്മിറ്റി അംഗമായി വീണ്ടും തിരഞ്ഞെടുക്കുകയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകയായ സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. സുനില്‍ കുമാറിനെ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തതിന് പിന്നാലെ അണികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
പി പി ദിവ്യയ്‌ക്കെതിരായ നടപടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന വിമര്‍ശനം നിലനില്‍ക്കുന്നതിനിടെയാണ് സംഭവം. കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി കണ്ണൂര്‍ എഡിഎം വനീന്‍ ബാബുവിന്റെ മരണത്തില്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ആയിരുന്ന പി പി ദിവ്യക്കെതിരെ നടപടി സ്വീകരിച്ചത്. ദിവ്യ തരംതാഴ്ത്തുമെന്നാണ് പാര്‍ട്ടി നിലപാട്. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും പി പി ദിവ്യയെ പുറത്താക്കിയിരുന്നു. പി പി ദിവ്യക്കെതിരെ നടപടി സ്വീകരിക്കില്ലെന്ന് പറഞ്ഞ പാര്‍ട്ടി വിമര്‍ശനങ്ങള്‍ ശക്തമായതോടെയാണ് നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്.