Latest News

MJWU യുടെ Shoot@Drugs മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിൻ ആലുവ ബോയ്സ് ഹൈസ്കൂളിൽ നടന്നു

 MJWU യുടെ Shoot@Drugs മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിൻ ആലുവ ബോയ്സ് ഹൈസ്കൂളിൽ നടന്നു

ആലുവ: മയക്കുമരുന്ന് ദുരൂപയോഗത്തിനെതിരെ സാമൂഹിക ബോധവൽക്കരണം ലക്ഷ്യമിട്ട്, ഇന്ത്യയിലെ പ്രമുഖ മാധ്യമപ്രവർത്തകരുടെ സംഘടനയായ MJWU (മീഡിയ & ജേർണലിസ്റ്റ്‌ വർക്കേഴ്സ് യൂണിയൻ) എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ ബോയ്സ് ഹൈസ്കൂളിൽ “Shoot@Drugs” ക്യാമ്പയിൻ സംഘടിപ്പിച്ചു. 2024 നവംബർ 11-ാം തീയതി ഉച്ചയ്ക്ക് 2:30ന് നടന്ന പരിപാടി MJWU ദേശീയ പ്രസിഡൻറ് അജിത ജയഷോറിൻ്റെ അധ്യക്ഷതയിൽ നടന്നു. 

ക്യാമ്പയിന്റെ ഉദ്ദേശ്യം മയക്കുമരുന്നിന്റെ ദുരുപയോഗം തടയുന്നതിനും, അതിന്റെ ദുഷ്പ്രഭാവത്തെക്കുറിച്ചുള്ള ബോധവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുമാണ്. മയക്കുമരുന്നുകളുടെ ഉപയോഗം യുവജനങ്ങളുടെ ഭാവിയെതന്നെ ദോഷകരമായ സാഹചര്യത്തിലേക്ക് നയിക്കുന്നു.  അതുകൊണ്ട് തന്നെ യുവാക്കളെ മയക്കുമരുന്നിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും അധ്യക്ഷ അജിത ജയഷോറിൻ്റെ പ്രസംഗത്തിൽ പറഞ്ഞു.

പരിപാടിയുടെ ഉദ്ഘാടനം ആലുവയിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ S.A. സനിൽകുമാർ നിർവഹിച്ചു. അദ്ദേഹത്തിന്റെ മുഖ്യപ്രഭാഷണത്തിൽ, മയക്കുമരുന്നുകളുടെ ഉപയോഗം വിദ്യാഭ്യാസ, തൊഴിൽ, കുടുംബബന്ധങ്ങൾ തുടങ്ങിയ മേഖലകളിൽ എങ്ങനെ നാശം വിതയ്ക്കുന്നുവെന്നും, അതിനെതിരെ സമൂഹം കൂട്ടായ്മയായിറങ്ങേണ്ടതിന്റെ അത്യാവശ്യകതയേയും ഊന്നിപ്പറഞ്ഞു.

Shoot@Drugs ക്യാമ്പയിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും സമഗ്രമായ ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും, യുവതലമുറയിൽ സാമൂഹിക ബോധവും സംവേദനശേഷിയും വളർത്തുകയുമാണ് ലക്ഷ്യമിടുന്നതെന്നും S.A. സനിൽകുമാർ പറഞ്ഞു.

എറണാകുളം ജില്ലാ പ്രസിഡൻറ് അബൂലൈസ്, ജില്ലാ സെക്രട്ടറി സത്യൻ ചെങ്ങനാട്ട്, ട്രഷറർ ജലാൽ, സംസ്ഥാന പ്രസിഡൻറ് ശശി കളരിയൽ, GBHSS സ്കൂൾ പ്രിൻസിപ്പാൾ ഷിബു ജോയ്, നാഷണൽ സെക്രട്ടറി വിപിൻകുമാർ, സംസ്ഥാന സെക്രട്ടറി ജോർജ് തോമസ്, ജില്ലാ വൈസ് പ്രസിഡണ്ട് വിനോദ് ചാക്യാർ, പ്രോഗ്രാം കോർഡിനേറ്റർ കാവ്യ അന്തർജനം,പി.ടി.എ പ്രസിഡൻ്റ് സതീശൻ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes