കടന്നൽ കുത്തേറ്റ് അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു
മുണ്ടക്കയത്ത് കടന്നല്‍ ആക്രമണത്തില്‍ അമ്മയും മകളും മരിച്ചു. മുണ്ടക്കയം പാക്കാനം കാവനാല്‍ നാരായണന്‍റെ മകള്‍ തങ്കമ്മ (66) ആണ് മരിച്ചത്. തങ്കമ്മയുടെ അമ്മ കുഞ്ഞിപ്പെണ്ണ് വെളുപ്പിനെ മരിച്ചിരുന്നു.
വനാതിര്‍ത്തിയില്‍ താമസിക്കുന്ന ഇവരുടെ വീടിനോടു ചേര്‍ന്നുള്ള കുരുമുളക് വള്ളിയില്‍ ഉണ്ടായിരുന്ന കടന്നല്‍ കൂട്ടില്‍ നിന്നാണ് അക്രമണം ഉണ്ടായത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് വീടിന്‍റെ മുറ്റത്ത് നില്‍ക്കുമ്പോഴായിരുന്നു ഇവര്‍ക്ക് നേരെ കടന്നല്‍ക്കൂട്ടം ഇളകിവന്നത്.
ഗുരുതരമായി പരിക്കേറ്റ തങ്കമ്മയെ മുണ്ടക്കയത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കടന്നല്‍ കുത്തേറ്റ് തങ്കമ്മയുടെ സഹോദരനും, അയല്‍വാസിയും ചികിത്സയിലാണ്.