തൃശൂരിൽ അമ്മയും മകനും വീട്ടിൽ മരിച്ച നിലയിൽ

തൃശൂർ: ഒല്ലൂരില്‍ അമ്മയേയും മകനെയും മരിച്ചനിലയില്‍ കണ്ടെത്തി. കാട്ടിക്കുളം സ്വദേശി അജയന്റെ ഭാര്യ മിനി (56), മകൻ ജെയ്തു എന്നിവരാണ് മരിച്ചത്. മിനിയുടെ മൃതദേഹം വീടിനുള്ളിലും ജെയ്‌തുവിന്റേത് ടെറസിലുമാണ് കണ്ടെത്തിയത്. ഇരുവരും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചതെന്നാണ് വിവരം.
ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ അജയനാണ് മിനി വീടിനുള്ളില്‍ മരിച്ചുകിടക്കുന്നത് കണ്ടത്. ഉടൻ അയല്‍ക്കാരെ വിവരമറിയിച്ചു. തുടർന്ന് എല്ലാവരും ചേർന്ന് നടത്തിയ പരിശോധനയിലാണ് ടെറസില്‍ ജെയ്തുവിന്റെ മൃതദേഹം കണ്ടെത്തിയത്.
നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. മിനിയുടേയും ജെയ്‌തുവിന്റെയും മരണം ആത്മഹത്യ തന്നെയാണോയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കുകയുയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.