നടപടിയുമായി എംവിഡി; ശ്രീനാഥ് ഭാസിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു
കൊച്ചി: നടൻ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയ കേസിലാണ് നടപടി. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്. ഒരു മാസത്തേക്കാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്തത്.എറണാകുളം ജോയിന്റ് ആർടിഒയുടേതാണ് നടപടി. ശ്രീനാഥ് ഭാസി ഓടിച്ച കാർ മട്ടാഞ്ചേരി സ്വദേശിയെ ഇടിച്ചതുമായി ബന്ധപ്പെട്ടാണ് കേസ് എടുത്തത്.മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി മുഹമ്മദ് ഫഹീമിനാണ് പരുക്കേറ്റത്. കഴിഞ്ഞ മാസമായിരുന്നു അപകടം. സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.