Latest News

ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതിൽ അഴിമതിയെന്ന് രമേശ് ചെന്നിത്തല

 ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതിൽ അഴിമതിയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതിൽ അഴിമതിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാൻ സർക്കാർ തയ്യാറായില്ലെന്നും സർക്കാർ നീക്കം അദാനിമാർക്ക് കോടികളുടെ ലാഭമുണ്ടാക്കി നൽകാനാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

കരാർ എഴുതിയ ആൾ തന്നെയാണ് ഇപ്പോൾ റദ്ദാക്കാൻ പറയുന്നത്. 2042 വരെ 4 രൂപ 29 പൈസക്ക് കിട്ടേണ്ട വൈദ്യുതി ആണ് ഇല്ലാതെയാക്കിയത്. ഈ അഴിമതിക്ക് പിന്നിൽ വലിയ പവർ ബ്രോക്കർമാരെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രി പറയുന്നത് താൻ ഒന്നും അറിഞ്ഞില്ല എന്നാണ്. അങ്ങനെയെങ്കിൽ എന്തിനാണ് മന്ത്രിയെന്നും ചെന്നിത്തല ചോദിച്ചു. മന്ത്രി കെ കൃഷ്ണൻകുട്ടിയെ പരസ്യ സംവാദത്തിനും രമേശ് ചെന്നിത്തല വെല്ലുവിളിച്ചു.

സ്മാർട്ട് സിറ്റി പദ്ധതി വിഷയത്തിലും ചെന്നിത്തല വിമർശനം ആവർത്തിച്ചു. ടീകോമിന്റെ പ്രവർത്തനം വിലയിരുത്താൻ എന്തുകൊണ്ട് സർക്കാർ തയ്യാറായില്ല എന്ന് ചെന്നിത്തല ചോദിച്ചു. ടീകോം എല്ലാ വ്യവസ്ഥയും ലംഘിച്ചതിന് എതിരായി ഒരു നടപടിയും ഇല്ല. എന്തിനാണ് അവർക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. പരിഗണന ലഭിച്ചില്ല എന്ന ചാണ്ടി ഉമ്മന്റെ പ്രസ്താവനയോടും ചെന്നിത്തല പ്രതികരിച്ചു. വിഷയം എന്താണെന്ന് തനിക്ക് അറിയില്ലെന്നും എല്ലാവർക്കും ചുമതല നൽകി എന്നാണ് മനസ്സിലാകുന്നത് എന്നും ചെന്നിത്തല മറുപടി നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes