അത്തോളിയിൽ ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് : അത്തോളി കോളിയോട് താഴത്ത് സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്
അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുറ്റ്യാടി ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ബസും കോഴിക്കോട് ഭാഗത്ത് നിന്നും അത്തോളിയിലേയ്ക്ക് പോകുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 37 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത്.
എതിർദിശയില്‍ വന്ന ബസുകളുടെ മുൻഭാഗം അപകടത്തില്‍ തകർന്ന നിലയിലാണ്. രണ്ടു ബസുകളിലേയും ഡ്രൈവന്മാർക്ക് പരിക്കേറ്റിട്ടുണ്ട്. ഡ്രൈവർ സീറ്റിനുസമീപഭാഗം ഭൂരിഭാഗവും തകർന്നനിലയിലാണ്. അതുവഴിയാണ് ഡ്രൈവറെ പുറത്തെടുത്ത് രക്ഷാപ്രവർത്തനം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു.