നടിയെ പീഡിപ്പിച്ചെന്ന കേസ്; നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
തൃശൂർ: നടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടനും എംഎല്‍എയുമായ മുകേഷ് അറസ്റ്റില്‍. വടക്കാഞ്ചേരി പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. മുകേഷിന്റെ അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത് വളരെ രഹസ്യമായിട്ടാണെന്നുള്ള വിവരമാണ് ലഭിക്കുന്നത്. അറസ്റ്റ് ചെയ്ത ശേഷം നടനെ ജാമ്യത്തില്‍ വിട്ടു.
ഇന്നലെ രാത്രി ഏഴു മണിയോടെ മുകേഷ് വടക്കാഞ്ചേരി സ്റ്റേഷനില്‍ ഹാജരായി. പ്രത്യേക അന്വേഷണ സംഘത്തിലെ എസ്പി ഐശ്വര്യ ഡോംഗ്രേ ആണ് അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇതിന് ശേഷം വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തി. മുകേഷിനെ അറസ്റ്റ് ചെയ്തു എന്നുള്ള വിവരം പുറത്ത് പോകാതിരിക്കാന്‍ പൊലീസുകാരെ ചട്ടം കെട്ടിയത് വനിത ഐപിഎസ് ഉദ്യോഗസ്ഥയാണെന്നാണ് വിവരം.