ആത്മകഥാ വിവാദം; നാളെ നടക്കുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇ പി പങ്കെടുക്കും
തിരുവനന്തപുരം: ആത്മകഥാ വിവാദം കത്തിനില്‍ക്കെ സിപിഐഎം നേതാവ് ഇ പി ജയരാജന് നാളെ തിരുവനന്തപുരത്ത്. നാളെ നടക്കുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇ പി പങ്കെടുക്കും.
സെക്രട്ടറിയേറ്റില്‍ പങ്കെടുക്കാന്‍ നാളെ രാവിലെ 7 മണിയോടെ ഇ പി തിരുവനന്തപുരത്ത് എത്തും. ആത്മകഥാ വിവാദം പ്രതിപക്ഷം ആയുധമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ വിഷയം സെക്രട്ടറിയേറ്റ് വിശദമായി ചര്‍ച്ചചെയ്യും. തന്റെ ഭാഗം ഇ പി പാര്‍ട്ടിക്ക് മുന്നില്‍ വിശദീകരിക്കുമെന്നാണ് വിവരം. ഒളിച്ചു വെയ്ക്കാന്‍ ഒന്നുമില്ലെന്ന നിലപാട് ഇ പി സെക്രട്ടറിയേറ്റില്‍ വ്യക്തമാക്കും. അന്വേഷണം വേണം എന്ന് തന്നെയാണ് നിലപാടെന്നും ഇ പി സെക്രട്ടറിയേറ്റിനെ അറിയിക്കും.