കുര്‍ബാന തര്‍ക്കം; നടപടികള്‍ ആരംഭിച്ച് അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍
കൊച്ചി: കുര്‍ബാന തര്‍ക്കത്തില്‍ നടപടികള്‍ ആരംഭിച്ച് അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍. കോടതി ഉത്തരവുള്ള പള്ളികളില്‍ ഉടന്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന് ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി തൃപ്പൂണിത്തുറ, പാലാരിവട്ടം, മാതാനഗര്‍ പള്ളികളിലെ വികാരിമാര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
കോടതി നിര്‍ദേശപ്രകാരം ഏകീകൃത കുര്‍ബാന അര്‍പ്പിച്ചില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. എറണാകുളം അങ്കമാലി അതിരൂപതയിലെ മൂന്ന് പള്ളികളില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന് നേരത്തെ കോടതി ഉത്തരവുണ്ടായിരുന്നു.