മതേതരത്വം സംരക്ഷിക്കാനാണ് യുഡിഎഫ് ഡീൽ; പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍
പാലക്കാട്: മതേതരത്വം സംരക്ഷിക്കാനാണ് യുഡിഎഫ് ഡീലെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. യുഡിഎഫ് മത്സരിക്കുന്നത് ഒന്നാമതെത്താനാണ്. ഒന്നാമത് നില്‍ക്കുന്നവര്‍ രണ്ടാമത് നില്‍ക്കുന്നവരുമായി എങ്ങനെ ഡീല്‍ ഉണ്ടാക്കുമെന്ന് രാഹുല്‍ ചോദിച്ചു.
ബിജെപി ഒന്നാമത് എത്തണമെന്നാണോ സിപിഐഎം ആഗ്രഹിക്കുന്നത്? മതേതരത്വം പുലരാന്‍ ആഗ്രഹിക്കുന്ന സിപിഐഎം പ്രവര്‍ത്തകരിലാണ് വിശ്വാസം. തന്റെ മതേതര നിലപാട് ഇതുവരെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. മതേതര വോട്ടുകള്‍ ലഭിക്കാതിരിക്കാന്‍ കാരണങ്ങളില്ല. ഇത്തവണ ആധികാരികമായ ജയം ഉണ്ടാകുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
സര്‍ക്കാര്‍ വിരുദ്ധ വികാരം ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചു. വിവാദങ്ങള്‍ ഡീലിന്റെ ഭാഗമായുള്ള പുകമറ മാത്രം. ബിജെപിയുടെയും സിപിഐഎമ്മിന്റെയും കുരുട്ടു ബുദ്ധിയേക്കാള്‍ ബുദ്ധി ജനങ്ങള്‍ക്കുണ്ടെന്നും രാഹുല്‍ പ്രതികരിച്ചു.