Latest News

അമേരിക്ക–ഇറാൻ സമാധാന കരാർ യാഥാർത്ഥ്യം; ഔദ്യോഗിക സ്ഥിരീകരണവുമായി ട്രംപ്

 അമേരിക്ക–ഇറാൻ സമാധാന കരാർ യാഥാർത്ഥ്യം; ഔദ്യോഗിക സ്ഥിരീകരണവുമായി ട്രംപ്

വാഷിങ്ടൺ: മാസങ്ങളായി തുടരുന്ന സംഘർഷങ്ങൾക്ക് പിന്നാലെ അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ധാരണ യാഥാർത്ഥ്യമായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഫ്രാൻസിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ഇരു രാജ്യങ്ങളും കരാറിൽ ഒപ്പുവെച്ചതെന്ന് ട്രംപ് അറിയിച്ചു.

എന്നാൽ ഇത് അന്തിമ സമാധാന കരാറല്ലെന്നും, നിലവിൽ ഒരു ധാരണാപത്രം മാത്രമാണെന്നും ട്രംപ് വ്യക്തമാക്കി. ഇറാൻ കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ അമേരിക്ക വീണ്ടും സൈനിക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഫ്രാൻസിലെ ജി7 ഉച്ചകോടിക്കിടയിൽ ഈജിപ്തുമായി നടത്തിയ ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷമാണ് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചത്. മാസങ്ങളായി തുടരുന്ന സംഘർഷങ്ങൾക്ക് വിരാമമിടാൻ അമേരിക്കയും ഇറാനും തമ്മിൽ നിർണായക ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇറാൻ കരാർ വ്യവസ്ഥകൾ കൃത്യമായി പാലിച്ചാൽ മേഖലയിൽ സ്ഥിരതയും സമാധാനവും ഉറപ്പാക്കാനാകുമെന്നും, എന്നാൽ കരാർ ലംഘനമുണ്ടായാൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

മധ്യപൂർവ്വേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങളെ നിർണയിക്കുന്ന സുപ്രധാന നീക്കമായാണ് ഈ സമാധാന ധാരണയെ അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നത്. കരാർ പ്രാബല്യത്തിൽ വന്നാൽ മേഖലയിലെ സംഘർഷങ്ങൾക്ക് ശമനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലോക രാഷ്ട്രങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes